Christopher

INDUSTRIAL TRAINING INSTITUTE

About Us

Welcome To Christopher iti

CHRISTOPHER ITI was founded in the year 1995 for the excellence in skilled training, character building, total development of personality and responsible citizenship, by Mar Joseph Irimpan, Bishop of Palakkad diocese. Christopher private ITI is an Industrial Training Institute run by Palakkad Forane Educational Trust (PFET) and the institute is affiliated with National Council for Vocational Training (NCVT) under the Ministry of Labour, Govt. of India. The stone laying ceremony of our new building was done by Msgr. Joseph Veliyathil on 26th august 1996 and blessed by Mar Jacob Manathodath, Bishop of Palakkad diocese  on 30th August 1998. Now we offer the courses in Electrician and  Mechanic Motor Vehicle (MMV). Christopher Private Industrial Training Institute is one of the leading Training Institute in Palakkad.

Lab Facilities

Certified Teachers

Books & Library

Certification

NCVT Courses

Mechanic Motor Vehicle (MMV)

Automobile vehicles have, of course, become a necessity nowadays. Furthermore, the vehicle manufacturing and service industry has grown to be one of the largest business in the world. Every year the automobile factories in India produce more than twenty five million vehicles. Thousands of cars, trucks and two wheelers run millions of miles every year and tremendous amount of service and maintenance, vehicle servicing etc. in both diesel and petrol engines, fuel injection systems, air brake system, tyre maintenance, vulcanizing, wheel balancing, wheel alignment, MPFI, CRDI systems etc.

Electrician

Electricity has become important in our daily life. We can’t imagine a world without electricity. Planning Commission of India said that for Indian Economy to grow at 9 percent, it is essential for the power consumption to grow at 8.1 percent per annum. Education and availability of skilled workers is expected to be a key challenge in India’s effort to rapidly expand its electricity sector. The role of electrician includes installing, testing and repairing of electric circuits, wiring of residential buildings etc. An electrician must be specialised in DC and AC generators and motors, transformers, electrical measuring instruments, generation, transmission systems & so on.

On Excelling in Your Career !

OUR LATEST NEWS

Admission Open for the Academic year 2024-2025

The admission to NCVT courses – Mechanic Motor Vehicle and Electrician (2024 – 2025 Academic Year) of Christopher Private Industrial Training Institute is Opened. Candidates can contact the admission officers by Telephone ( Contact: +91-8304962931/ +91-8304881531) or by emailing us on – itcchristopherdhoni@gmail.com. 

ക്രിസ്റ്റഫർ ഡേ 2024

ഒലവക്കോട് : ധോണി ക്രിസ്റ്റഫർ ഐ ടി ഐ യിൽ ക്രിസ്റ്റഫർ ഡേ ആഘോഷിച്ചു ആഘോഷപരിപാടികൾ പാലക്കാട്‌ രൂപതാ വികാരി ജനറാൾ മോൺ. ജിജോ ചാലക്കൽ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഐ ടി ഐ പ്രിൻസിപ്പൽ ഈപ്പൻ വർഗീസ് സ്വാഗതം ആശംസിച്ചു,ഐ ടി ഐ ഡയറക്ടർ ഫാദർ ജിതിൻ വേലിക്കകത്ത് അദ്ധ്യക്ഷത വഹിച്ചു. ധോണി ലീഡ് കോളേജ് ചെയർമാൻ ഡോക്ടർ തോമസ് ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി . സെൻ്റ് ജോസഫ്‌ ഫൊറോനാ പള്ളി വികാരി ഫാദർ ജോസ് അങ്ങേവീട്ടിലും, ധോണി ഇടവക പള്ളി കൈക്കാരൻ സനൽ ആൻ്റോ മറ്റത്തിൽ, ഐ ടി ഐ പ്രതിനിധി ബിജു എന്നിവർ ആശംസകൾ അറിയിച്ചു .അഡ്മിനിസ്ട്രേറ്റർ ജോളി ജോസഫ് നന്ദിയും പറഞ്ഞു.തുടർന്ന് ഐ ടി ഐ യിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.

Industrial Visit

2022-2024 ഐ.ടി.ഐ. ട്രെയിനികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് ജൂൺ മാസം 15 ആം ആലുവാ KSTRC റീജിയണൽ ട്രാൻസ്‌പോർട്ട് വർക്ക്ഷോപ്പിലേക്ക് സംഘടിപ്പിക്കുകയുണ്ടയി കാലത്ത് പുറപ്പെട്ട സ്റ്റഡി ടൂറിൽ ഇലെക്ട്രിഷ്യൻ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിലെ എല്ലാ ട്രെയിനികളും പങ്കെടുത്തു. ബഹുമാനപ്പെട്ട ഡയറക്ടർ അച്ചൻ നേതൃത്വത്തിൽ നടന്ന ഈ രണ്ട് ദിവസത്തെ ഇൻഡസ്ട്രിയൽ വിസിറ്റ് ട്രെയിനികൾ കൂടുതൽ കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചു. ട്രെയിനികളോടൊപ്പം എല്ലാ സ്റ്റാഫ് അംഗങ്ങളും ഈ ഇൻഡസ്ട്രിയൽ വിസിറ്റിൽ പങ്കെടുത്തു.

ലഹരി വിരുദ്ധ ദിനം

ക്രിസ്റ്റഫർ ഐ റ്റി ഐ യിൽ പ്രവർത്തിക്കുന്ന ആൻ്റി നാർക്കോട്ടിക് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ആം തിയതി “ലോക ലഹരി വിരുദ്ധ ദിനത്തിൽ” ലഹരി വിരുദ്ധ ദിനാചരണവും ലഹരി ബഹിഷ്‌കരണ പ്രതിജ്ഞയും നടന്നു ഹേമാംബികനഗർ പോലീസ് സ്റ്റേഷനുമായി സഹകരിച്ചു നടത്തിയ പരിപാടിയിൽ എല്ലാ കുട്ടികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.

കോൺവൊക്കേഷൻ

ക്രിസ്റ്റഫർ പ്രൈവറ്റ് ഐ ടി ഐ യിലെ 2021 – 2023 ബാച്ചിൽ പഠിച്ച് വിജയം കൈവരിച്ച ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പി എഫ് ഇ ടി സെക്രട്ടറി ശ്രീ . ജോസ് തൈക്കാടൻ നിർവഹിച്ചു. ചടങ്ങിൽ ക്രിസ്റ്റഫർ ഐ ടി ഐ യുടെ ഡയറക്ടർ ഫാദർ ജിതിൻ വേലിക്കകത്ത്, പ്രിൻസിപ്പാൾ ഈപ്പൻ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

Stage

ക്രിസ്റ്റഫർ ഐ റ്റി ഐ യിൽ മാർ. ജോസഫ് ഇരുമ്പൻ പിതാവിൻ്റെ അനുസ്‍മരണാർത്ഥം പണികഴിപ്പിച്ച മിനി ഓഡിറ്റോറിയത്തിൻ്റെ ഉൽഘാടന കർമ്മം പാലക്കാട് രൂപതാ വികാരി ജനറൽ മോൺ . ജിജോ ചാലക്കൽ നിർവ്വഹിക്കുന്നു . ചടങ്ങിൽ PFET പ്രിസിഡൻ്റ് റവ. ഫാ, ജോഷി പുലിക്കോട്ടിൽ , ITI ഡയറക്ടർ റവ. ഫാ. ജിതിൻ വേലിക്കകത്ത് PFET സെക്രട്ടറി ശ്രീ.ജോസ് തൈക്കാടൻ , സജി സേവ്യർ എന്നിവർ സന്നിഹിതായിരുന്നു.

Sports 2K24

ക്രിസ്റ്റഫർ ഐ ടി ഐ യിലെ ട്രെയിനികളുടെ കായികക്ഷമത വിലയിരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്പോർട്സ് 2K24 എന്ന പേരിൽ സ്പോർട്സ് ഡേ ആഘോഷിക്കുകയുണ്ടായി. മത്സരങ്ങൾ ഐ ടി ഐ പ്രിൻസിപ്പാൾ ഈപ്പൻ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഐ ടി ഐ ഡയറക്ടർ ഫാദർ. ജിതിൻ വേലിക്കകത്ത് വിതരണം നടത്തി.

ടീച്ചേഴ്സ് ഡേ

അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5ന് ക്രിസ്റ്റഫർ ഐ ടി ഐ യിൽ അധ്യാപകദിനം ആഘോഷിച്ചു. ചടങ്ങിൽ ട്രസ്റ്റ് ട്രഷറർ ശ്രീ. സജി സേവ്യർ അധ്യാപകദിനത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുകയും അധ്യാപകർക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.

ED ക്ലബ്‌ സെമിനാർ

ക്രിസ്റ്റഫർ ഐ ടി ഐ യുടെ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ED ക്ലബ് അംഗങ്ങൾ LED ബൾബിന്റെ നിർമാണവും അതിന്റെ പ്രയോജനങ്ങളും എന്ന വിഷയത്തെ ആസ്‌പദമാക്കി പുലാപ്പറ്റ MNKM ഹൈസ്ക്കൂൾ, മുണ്ടൂർ ഗവണ്മെന്റ് ഹൈസ്ക്കൂൾ വിദ്യാർഥികൾക്കുമായി സെമിനാറും പ്രാക്ടിക്കൽ ക്ലാസ്സുകളും ED ക്ലബ്‌ കൺവീനർ ജോസഫ് സാറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

ഫുട്ബോൾ മാച്ച്

ഐ ടി ഐ യുടെ ട്രെയിനികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഫുട്ബോൾ മാച്ച് നടത്തുകയുണ്ടായി. വാശിയേറിയ മത്സരത്തിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ജൂനിയർ ട്രേഡിലെ ട്രെയിനികൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ക്രിസ്മസ്സ്‌ ആഘോഷം

ഉണ്ണിയേശുവിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ക്രിസ്മസ്സ്‌ ആഘോഷം “ജിംഗിൾ ബെൽസ് ” എന്ന പേരിൽ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ക്രിസ്മസ്സ്‌ കരോൾഗാന മത്സരവും പുൽകൂട് നിർമാണവും, ക്രിസ്മസ്സ്‌ ട്രീ ഒരുക്കലും നടത്തുകയുണ്ടായി.

ഓണാഘോഷം

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ക്രിസ്റ്റഫർ പ്രൈവറ് ഐ. ടി. ഐ യിൽ അതിഗംഭീരമായി നടത്തപെടുകയുണ്ടായി. ഐ ടി ഐ ട്രെയിനികൾക്കായി വിവിധങ്ങളായ മത്സരങ്ങൾ നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും നടത്തുകയുണ്ടായി.

തരംഗ് 2023

2023 ൽ അഡ്മിഷൻ ആരംഭിച്ച പുതിയ ട്രെയ്നീസിന്റെ പ്രവേശനോത്സവം തരംഗ് 2023 എന്ന പേരിൽ ആഘോഷിച്ചു. ചടങ്ങ് ഐ ടി ഐ യുടെ ഡയറക്ടർ ഫാദർ ജിതിൻ വേലിക്കകത്ത് ഉത്ഘാടനം ചെയ്തു.

നാമഹേതു തിരുനാൾ

ക്രിസ്റ്റഫർ പ്രൈവറ്റ് ഐ ടി ഐ യുടെ ഡയറക്ടർ ഫാദർ ജിതിൻ വേലിക്കകത്തിന്റെ നാമഹേതു തിരുനാൾ ഒക്ടോബർ 4 ന് ഐ ടി ഐ ട്രെയിനികളും സ്റ്റാഫ്‌ അംഗങ്ങളും സംയുക്തമായി ആഘോഷിച്ചു

കമ്പ്യൂട്ടർ ലാബ് ഉത്ഘാടനം

പാലക്കാട്‌ ഫോറോനാ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്രിസ്റ്റഫർ പ്രൈവറ്റ് ഐ ടി ഐ യുടെ കീഴിൽ പുതിയതായി ആരംഭിച്ച കമ്പ്യൂട്ടർ അക്കാദമിയുടെ ഉത്ഘാടന കർമം മലമ്പുഴ നിയോജകമണ്ഡലം  എം എൽ എ ശ്രീ. കെ.പ്രഭാകരൻ അവറുകൾ നിർവഹിച്ചു. ഐ ടി ഐ ക്ക് ലഭിച്ച അമേരിക്കൻ ബോർഡ്‌ ഓഫ് എഡ്യൂക്കേഷന്റെ അംഗീകാര സർട്ടിഫിക്കറ്റ് പ്രകാശനം പാലക്കാട്‌ ജില്ലാ പ്രസിഡന്റ് ശ്രീമതി. ബിനുമോൾ അവറുകൾ നിർവഹിച്ചു. ചടങ്ങിൽ പാലക്കാട്‌ രൂപത വികാരി ജനറാൾ ഫാദർ. ജീജോ ചാലയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്ഥാപന ഡയറക്ടർ ഫാദർ. ജിതിൻ വേലിക്കകത്ത്, പ്രിൻസിപ്പാൾ ഇപ്പൻ വർഗീസ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മോഹനൻ, പി എഫ് ഇ ടി സെക്രട്ടറി ജോസ് തൈക്കാടൻ, അഡ്മിനിസ്ട്രേറ്റർ ജോളി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

വ്യത്യസ്ത പൂ ( ടൂൾ)ക്കളവുമായി ക്രിസ്റ്റഫർ ഐടിഐ​

ധോണി ക്രിസ്റ്റഫർ പ്രൈവറ്റ് ഐറ്റയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ട്രെയിനുകൾ ഒരുക്കിയ ടൂൾസ് ഉപയോഗിച്ചുള്ള പൂക്ക( ടൂൾസ് )ളം വ്യത്യസ്തമാകുന്നു.നിരവധി വ്യക്തികളാണ് പൂക്കളം സന്ദർശിക്കുവാനും ഫോട്ടോ എടുക്കാനും എത്തിക്കൊണ്ടിരിക്കുന്നത്.തങ്ങളുടെ പഠനോപകരണങ്ങൾ ഉപയോഗികച്ചുകൊണ്ട് തന്നെ ഈ വർഷം പൂക്കളം ഇടാം എന്ന ട്രെയിനികളുടെയും ടീച്ചേഴ്സിന്റെയും നിർദ്ദേശം ഒരു പുതിയ ചരിത്രത്തിൻറെ ഭാഗമായി. പൂക്കളത്തിന്-ക്ലച്ച് ന്റെ ഡയഫറം, screw Driver ,  Nose plier, Double ended spanners, feeler gauge, Box Spanner തുടങ്ങിയ 250 ഓളം ടൂളുകളാണ് ഉപയോഗിച്ചത്.

ഓണാഘോഷം

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ക്രിസ്റ്റഫർ പ്രൈവറ് ഐ. ടി. ഐ യിൽ അതിഗംഭീരമായി നടത്തപെടുകയുണ്ടായി. ഐ ടി ഐ ട്രെയിനികൾക്കായി വിവിധങ്ങളായ മത്സരങ്ങൾ നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും നടത്തുകയുണ്ടായി

ഉന്നത ഗ്രേഡിന് അർഹമായി​

ഇന്ത്യയിലുള്ള എല്ലാ ഐ റ്റി ഐ കളെയും ഉൾപ്പെടുത്തിക്കൊണ്ട് ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിങ് നടത്തിയ പഠനഗുണനിലവാര പരിശോധയിൽ ക്രിസ്റ്റഫർ ഐ റ്റി ഐ അകെ ഉള്ള 10 മാർക്കിൽ 7.4 മാർക്കോടു കൂടി പാലക്കാട് ജില്ലയിൽ  മൂന്നാം സ്ഥാനം കരസ്ഥമാക്കി

ജോബ്‌ ഫെയർ ​

ഐ ടി ഐ  യിൽ പ്രവർത്തിക്കുന്ന പ്ലേസ്മെൻ്റെ് സെല്ലിൻ്റെ നേതൃത്വത്തിൽ സീനിയർ ട്രെയിനികൾക്കായി ജോബ്‌ ഫെയർ സംഘടിപ്പിക്കുകയുണ്ടയി പോപ്പുലർ ഹുണ്ടായ്,മഹേന്ദ്ര,എസ് എഫ് ഓ ടെക്നോളോജിസ്,ലയം,ഹൈകോൺ എന്നീ വിവിധങ്ങളായ കമ്പനികൾ  ജോബ്‌ ഫെയർൻ്റെ ഭാഗമായി ക്യാമ്പസ്സിൽ  വന്ന്  അർഹരായ കുട്ടികളെ കണ്ടത്തി  . എലെക്ട്രിക്കൽ, മെക്കാനിക്കൽ ട്രേഡുകളിലേക്കു നടന്ന ഈ മേളയിൽ എല്ലാ സീനിയർ ട്രെയിനീകളും പങ്കെടുത്തു വിവിധങ്ങളായ കമ്പനികളിൽ ജോലി ഉറപ്പാക്കി 

Campus Selection​

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന  നിർമാതാക്കളായ സ്വരാജ് മസ്‌ത യുടെ പാലക്കാട് ബ്രാഞ്ചിലേക്കുള്ള Trainees Selection ഏപ്രിൽ 24 നു ITI ക്യാമ്പസിൽ നടന്നു. സ്വരാജ് മസ്‌ത പാലക്കാട്  HR ജിതിൻ MMV ട്രെയിനീ കൾക്കായി ക്ലാസുകൾ എടുക്കുകയും അതിനു ശേഷം ക്യാമ്പസ് സെലെക്ഷൻ നടത്തുകയും ചെയ്തു.

സോളർ സിസ്റ്റം ട്രെയിനിങ് പ്രോഗ്രാം

പാലക്കാട്  ജില്ലാ ഊർജമിത്രയുടെ സഹകരണത്തോടെ ഐ.റ്റി.ഐ Electric department ട്രെയിനികൾക്കായി മെയ് 4, 5 തിയ്യതികളിലായി രണ്ട് ദിവസത്തെ സോളാർ സിസ്റ്റത്തെ കുറിച്ചു അതിൻ്റെ ഗുണങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും ക്ലാസുകൾ നടത്തുകയുണ്ടായി ക്ലാസ്സുകൾക്ക് ഊർജമിത്രയുടെ കോ-ഓർഡിനേറ്റർ ശ്രീ. ജിഷ്ണു നേത്വത്തം നൽകി

Sports Day

ക്രിസ്റ്റഫർ ഐ.റ്റി.ഐ യിൽ സ്പോർട്സ് ഡേ ആഘോഷിച്ചു. ഫെബ്രുവരി മാസം 24,25 തീയതികളിൽ നടക്കുകയുണ്ടായി, നാലു ഗ്രൂപ്പുകളിലായി തിരിച്ചു കൊണ്ടായിരുന്നു സ്പോർട്സ് ഡേ നടത്തിയത്.

Industrial Visit

2021-2023 ഐ.ടി.ഐ. ട്രെയിനികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് ജനുവരി മാസം 19 – 20 തീയതികളിൽ ഇടുക്കി ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം, വാഗമൺ എന്നീ സ്ഥലങ്ങളിലേക്ക് നടത്തുകയുണ്ടായി. 19 ആം തിയതി കാലത്ത് പുറപ്പെട്ട സ്റ്റഡി ടൂറിൽ ഇലെക്ട്രിഷ്യൻ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിലെ എല്ലാ ട്രെയിനികളും പങ്കെടുത്തു. ബഹുമാനപ്പെട്ട ഡയറക്ടർ അച്ചൻ നേതൃത്വത്തിൽ നടന്ന ഈ രണ്ട് ദിവസത്തെ ഇൻഡസ്ട്രിയൽ വിസിറ്റ് ട്രെയിനികൾ നല്ലതുപോലെ ആസ്വദിച്ചു. ട്രെയിനികളോടൊപ്പം എല്ലാ സ്റ്റാഫ് അംഗങ്ങളും ഈ ഇൻഡസ്ട്രിയൽ വിസിറ്റിൽ പങ്കെടുത്തു.

ലെക്ട്രിക്കൽ വർക്ക് ഷോപ്പ്

പുലാപ്പറ്റ  MNKM HSS ലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ക്രിസ്റ്റഫർ ഐടിഐ  യുടെ നേതൃത്വത്തിൽ ഇലെക്ട്രിക്കൽ ട്രേഡുമായി ബന്ധപ്പെട്ട വർക്ക് ഷോപ്പ്   നടത്തുകയുണ്ടായി. പത്താം  ക്ലാസ് വിദ്യാർത്ഥികളുടെ  സയൻസ് പാഠ്യവിഷയത്തിൽ ഉൾപ്പെട്ടിട്ടുള്ള ”LED ബൾബ് നിർമാണവും പ്രവർത്തനങ്ങളും” എന്ന വിഷയത്തെ ആസ്‌പദമാക്കി ആയിരുന്നു വർക്ക് ഷോപ്പ്  നടത്തിയത്. 04 / 11 / 2022 ന് നടത്തപ്പെട്ട വർക്ക് ഷോപ്പിൽ MNKM  സ്കൂളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരിപൂർണ സഹകരണത്തോടെ LED ബൾബ് കുട്ടികളെകൊണ്ട്  നിർമിപ്പിക്കുകയും ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെട്ട ഈ ക്ലാസ്സിന് ക്രിസ്റ്റഫർ ഐ ടി ഐ അഡ്മിനിസ്റ്ററേറ്റർ  ജോളി  ജോസഫ് , ഇലെക്ട്രിക്കൽ ഇൻസ്‌ട്രുക്ടർ ശ്രീ.ജോസഫ്  എം.ജെ  നേതൃത്വം നൽകി. 

ക്രിസ്റ്റഫർ ഡേ

ക്രിസ്റ്റഫർ ഐ റ്റി ഐ യുടെ സ്വർഗീയ മദ്ധ്യസ്ഥനായ സെൻറ് ക്രിസ്റ്റഫർ ദിനവും ഐ റ്റി ഐ ദിനവും ജൂലൈ 25  ന് വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു. പി.ഫ്.ഇ.ടി  പ്രസിഡന്റ് ഉം പാലക്കാട് രൂപതയുടെ വികാരി ജനറാളുമായ മോൺ. ജിജോ ചാലയ്ക്കൽ ചടങ്ങിനു അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് രൂപത അദ്ധ്യക്ഷൻ ബിഷപ്പ്‍ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പരിപാടികൾ ഉൽഘാടനം നിർവഹിച്ചു. പാലക്കാട് ഫൊറോനാ എഡ്യൂക്കേഷൻ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഫാ.ജോഷി പുലിക്കോട്ടിൽ ,മുൻ സെക്രട്ടറി ശ്രീ.ആൻഡ്രുസ് കുരുത്തികുളങ്ങര ,മുൻ ട്രെഷറർ ജോസ് മേനാച്ചേരി, ഡയറക്ടർ ഫാ.ജിതിൻ വേലിക്കകത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി നിഷ സുഭാഷ്, പ്രിൻസിപ്പൽ ഈപ്പൻ വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  

ക്രിസ്റ്റഫർ ITI യിൽ പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിച്ചു.

ENTREPRENEURSHIP DEVELOPMENT CLUB കീഴിലുള്ള പ്രൊഡക്ഷൻ യൂണിറ്റ് VILUX എന്ന ബ്രാൻഡ് നെയ്മിൽ 9 WATTS LED ബുൾബുകളും LED SERIAL SET കളും നിർമാണം ആരംഭിച്ചു. ക്രിസ്തുമസിനോട് അനുബന്ധിച്ചു കൂടുതൽ ആകർഷകമായ സീരിയൽ ബൾബ്കളും LED STAR കളും നിർമിക്കുകയും ഇവയെല്ലാം ഉടനെ തന്നെ വിപണിയിൽ എത്തിക്കുകയും ചെയ്യുന്നതാണ്  

ലോക ബാഡ്മിന്റൺ ഡേ ആഘോഷം

ലോക ബാഡ്മിൻ്റെൺ ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 5 -ാം തിയതി ക്രിസ്റ്റഫർ ഐ റ്റി ഐ യിൽ ബാഡ്മിൻ്റെൺ മത്സരം നടത്തി. കുട്ടികളെ വിവിധ ഗ്രൂപ്പ്കളായി തിരിച്ചു നടത്തിയ മത്സരത്തിൽ മെക്കാനിക്ക് മോട്ടോർ  വെഹിക്കിൾ  ജൂനിയർ ട്രേഡിലെ അനുജിത് , മുഹമ്മദ് ജാസിർ  എന്നിവർ വിജയികളായി. മത്സരങ്ങൾ അഡ്മിമിനിസ്ട്രേർ ഉദ്ഘാടനം നിർവഹിച്ചു .

Convocation Ceremony for the 2019-2021 Batch Students

All the hard works they did for all these years have finally brought a reward! We had celebrated the Convocation ceremony of our 2019-2021 Batch students on 04 April 2022.

Placements - Academic Year 2019 - 2021

Many multi-national companies are approaching Christopher Private ITI for the placements of our students and we striving to achieve 100% placements in the upcoming academic years as well. Students from the Academic Year 2019-2021 are already been placed in companies like Saint-Gobain, Popular Maruti, Maruti Suzuki, Ashok Leyland, SARK Cables and Popular Hyundai.